8K വിപ്ലവവുമായി TCL

Story dated:Thursday May 19th, 2022,03 19:pm

123

ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്പ്ല്യൻസസ് രംഗത്തെ പ്രമുഖരായ TCL തങ്ങളുടെ ഏറ്റവും പുതിയ C സീരീസ് ശ്രേണിയിൽ ഉള്ള ടെലിവിഷൻ വിപണിയിൽ ഇറക്കി,

ദുബായ് യിൽ നടന്ന ചടങ്ങിൽ TCL MEA ജനറൽ മാനേജർ സണ്ണി യാങ്, TCL MEA സീനിയർ മാർക്കറ്റിംഗ് മാനേജർ മുഹമ്മദ് മുനാജുദീൻ, TCL MEA സെയിൽസ് ഡയറക്ടർ ജിതേന്ദ്ര കുൽക്കർണി എന്നിവർ പങ്കെടുത്തു.

TCL ന്റെ എട്ടാവും ലേറ്റസ്റ്റ് ജിൻേറഷനിൽ പെട്ട സി സീരീസിലെ Mini LED TV യും , Q LED TV യും ഉപഭോഗസ്ഥകൾക് മികച്ച ഒരു ഹോം തിയേറ്റർ എക്സ്പീരിയൻസ് നൽകും എന്ന് ഉറപ്പാണെന്നും, ഹോം അപ്പ്ല്യൻസസ് രംഗത് TCL നു മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്നതെന്നും,അതുകൊണ്ടു തന്നെ ആണ് ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്പ്ല്യൻസസ് രംഗത്ത് TCL നു ലോകത്തു രണ്ടാം സ്ഥാനത്തു എത്തിച്ചേരാൻ സാധിച്ചതെന്നും സണ്ണി യാങ് അവകാശപ്പെട്ടു.
നൂറ്റി അറുപതിലധികം രാജ്യങ്ങളിൽ ഏതാണ്ട് മുന്നൂറു മില്യണിൽ അധികം ഉപഭോക്താക്കളുമായ് വിപണിയിൽ സജീവമായ TCL – റെഫ്രിജറേഷൻ, എയർ കണ്ടിഷൻ, വാഷിങ് മെഷീൻ, റോബോട്ടിക് വാക്കുവും ക്ലീനർ, തുടങ്ങിയ ഉത്പന്നങ്ങളിൽ അതി നൂതന സാങ്കേതിക വിദ്യ ആണ് ഉപയോഗിച്ച് വരുന്നതെന്നും, ഡിജിറ്റൽ മേഖല വിപ്ലവം സ്രഷ്ടിക്കുന്ന ഈ കാലത്തു തങ്ങളുടെ ഉത്പന്നങ്ങളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും യഥാ സമയം ഉപഭോക്താക്കളിൽ എത്തിക്കുന്നതിൽ പ്രഥമ പരിഗണന നൽകുമെന്നും മുഹമദ് മുനാജുദീൻ ദുബൈയിൽ നടന്ന വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.